എറണാകുളം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിനായി ആസൂത്രണം നടന്നതായി എൻഐഎ. കോയമ്പത്തൂരിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ട സംഭവത്തിൽ അറസ്റ്റിലായ മലയാളി ഭീകരൻ ഷിയാസ് സിദ്ദിഖിനെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു നിർണായക വിവരങ്ങൾ ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്കായി എൻഐഎ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് സ്‌ഫോടനത്തിന് ആസൂത്രണം ചെയ്തിരുന്നത്. ഷിയാസ് പ്രതിയായ കേസിൽ നേരത്തെ അറസ്റ്റിലായ ആഷിഫ്, നബീൽ എന്നിവർക്കൊപ്പമാണ് ആസൂത്രണം നടത്തിയിരുന്നത്. ജില്ലകളിൽ വ്യാപക സ്‌ഫോടനങ്ങൾ നടത്തുകയായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നതിനാൽ ഇത് നടന്നില്ല. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു.
ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ കസ്റ്റഡിയിലായിരുന്നു ഷിയാസിനെ വാങ്ങിയത്. പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടിവരികയാണ്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.
Discussion about this post