ആന്ധ്രാപ്രദേശ് :തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി ദർശനം നടത്തി ഉണ്ണി മുകുന്ദൻ. പുതുവർഷമായ ചിങ്ങം ഒന്നിനാണ് ഉണ്ണി മുകുന്ദൻ ക്ഷേത്ര ദർശനം നടത്തിയത്. ‘ഒടുവിൽ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു’ എന്ന അടികുറിപ്പിൽ ഇൻസ്റ്റാഗ്രാമിലാണ് അദ്ദേഹം ക്ഷേത്രത്തിനു മുൻപിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചത്.
വെങ്കിടേശ്വരനെ പ്രാർഥിച്ചാൽ ഐശ്വര്യം ലഭിക്കും എന്നാണ് ഭക്തരുടെ വിശ്വാസം. തല മുണ്ഡനം ചെയ്യുക, കാണിക്ക അർപ്പിക്കുക എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ തിരുമലയിലെ ഏഴു കുന്നുകളിലെ അവസാനത്തെ കുന്നിലാണ് ക്ഷേത്രം സ്ഥിതി ചെയുന്നത്. അതിനാൽ ക്ഷേത്രം സപ്തഗിരി എന്നപേരിൽ അറിയപ്പെടുന്നു.
പ്രധാന പ്രതിഷ്ഠ വെങ്കിടേശ്വര ബാലാജിയാണ്. ഐശ്വര്യത്തിന്റെ ദേവിയായ മഹാലക്ഷ്മിക്കും വെങ്കിടേശ്വരന് തുല്യ പ്രാധാന്യം ഈ ക്ഷേത്രത്തിൽ നൽകിവരുന്നുണ്ട്. ഐശ്വര്യവും മോക്ഷപ്രാപ്തിയും ലഭിക്കാൻ ധാരാളം ഭക്തരാണ് ഈ ക്ഷേത്രത്തിൽ ദിവസേന എത്തിച്ചേരുന്നത്.













Discussion about this post