തിരുവനന്തപുരം: കൈതോലപായയിൽ പമം കടത്തിയെന്ന ആരോപണത്തിൽ ഉറച്ച് ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി ശക്തിധരൻ. കൈതോലപ്പായയിൽ കടത്തിയതിൽ കരിമണൽ കമ്പനി സിഎംആർഎൽ ഉടമ ശശിധരൻ കർത്തായുടെ പണവുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പണം വാങ്ങിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറൽ മാനേജർ കെ വേണുഗോപാലാണെന്നും അദ്ദേഹം ആരോപിച്ചു. വീണ്ടും ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം.
എക്‌സൈസ് മന്ത്രിയായിരുന്ന ടികെ രാമകൃഷ്ണന് അബ്കാരികൾ പണം നൽകിയ ഓർമ്മകളും ശക്തിധരൻ ഫേസ്ബുക്കിൽ പങ്കുവച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നിരവധി പേർ പണം എത്തിച്ചതും. അത് പെട്ടിയിൽ വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ തോർത്ത് മുണ്ടിലും ഡബിൾ മുണ്ടിൽ പൊതിഞ്ഞ് വീട്ടിലെത്തിച്ചതും ശക്തിധരൻ പോസ്റ്റിൽ കുറിച്ചു.
അന്നത്തെ ഏറ്റവും വലിയ കെട്ട് കരിമണൽ കർത്തയുടെ ആയിരുന്നു. അത് അദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങിയത് എന്റെ ആത്മ സുഹൃത്ത് ദേശാഭിമാനിയിലെ ഡെപ്യൂട്ടി ജനറൽ മാനേജർ കെ വേണുഗോപാലും . .കർത്തയുമായി വർഷങ്ങളുടെ പരിചയക്കാരൻ.. ‘ഒരുവമ്പൻ പാർട്ടി ‘എത്താനുണ്ടെന്ന് ഇടക്കിടെ പി രാജീവ് പറഞ്ഞുകൊണ്ടിരുന്നു മോഹിപ്പിച്ചെങ്കിലും അയാൾ വന്നപ്പോൾ കിട്ടിയത് അഞ്ചുലക്ഷത്തിൽ താഴെ മാത്രമായിരുന്നു.തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് പരൽ മീൻ കൊണ്ടുവന്നവനായിരുന്നു പി രാജീവ്. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാർഥിക്കു വോട്ടു പിടിക്കാൻ ബലാൽസംഗ കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകൾ ഇല്ലാത്തതാണ്. എന്തും ചെയ്യും രാജീവ്.. കാഥികന്റെ ശബ്ദഘോഷം കൊണ്ട് ബൗദ്ധിക മേമ്പൊടി പടയയ്ക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.
രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമായതുകൊണ്ടാകാം ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാൽ മതി എന്നായിരുന്നു പിണറായി സഖാവ് ചട്ടം കെട്ടിയതെന്ന് ശക്തിധരൻ കുറ്റപ്പെടുത്തി.
Discussion about this post