ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ വീട്ടിൽ മോഷണം. പയ്യന്നൂർ സ്വദേശിയായ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടിലാണ് മോഷണം. വസതിയിൽ നിന്ന് എന്തൊക്കെ നഷ്ടമായെന്നതിൽ വ്യക്തതയില്ല. വീടിന്റെ പുറക് വശത്തെ ജനൽ കമ്പി വളച്ചാണ് കള്ളൻ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് കള്ളൻ കയറിയെന്ന് വ്യക്തമായത്.
അലമാരകൾ കുത്തിതുറന്ന നിലയിലാണ്. ഫയലുകൾ എല്ലാം വാരിവലിച്ചിട്ടിരിക്കയാണ്. എന്തൊക്കെ നഷ്ടമായെന്ന് വ്യക്തതയില്ല. രാവിലെ ഓഫീസ് തുറന്നപ്പോഴാണ് വിവരമിയുന്നത്.
Discussion about this post