ഇടുക്കി: ഹർത്താലിൽ അതിരുവിട്ട് കോൺഗ്രസ് പ്രവർത്തകർ. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആൾക്ക് നേരെ ആക്രമണം. ഏലപ്പാറയിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ വാഹനത്തിലെ ഡ്രൈവറെ ഹർത്താലനുകൂലികൾ കയ്യേറ്റം ചെയ്യുകയായിരുന്നു.
പീരുമേട് സ്വദേശി ബിനീഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വാഹനം തടഞ്ഞു നിർത്തി ബിനീഷിനെ ഹർത്താൻ അനുകൂലികൾ കയ്യേറ്റം ചെയ്യുകയായിരുന്നു.
ബിനീഷിന്റെ പരാതിയിൽ പീരുമേട് പോലീസ് കേസെടുത്തിട്ടുണ്ട്. ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടുക്കിയിൽ കോൺഗ്രസ് ആഹ്വാനം ചെയ്തത്. പലയിടത്തും അക്രമം ഉണ്ടായി. കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ച കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
Discussion about this post