കൊച്ചി: നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവ് മരിച്ചു. അമിത ലഹരി ഉപയോഗം മൂലം പുത്തൻതോപ്പ് അൽ ജസീം മൻസിലിൽ ജസീം എന്ന 27 കാരനാണ് മരിച്ചത്. ഏറെക്കാലമായി ഇയാൾ സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ച് വരുന്നുണ്ടെന്നാണ് വിവരം.നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കഠിനംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ലഹരിയുടെ അമിത ഉപയോഗമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
സംഭവദിവസം അമിതമായി ലഹരി ഉപയോഗിച്ച ശേഷം ജസീം വീട്ടിൽ ബഹളം ഉണ്ടാക്കി.. ഇത് കേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിൻറെ വാതിൽ പൊളിച്ചു. പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ യുവാവ് തൊട്ടടുത്ത പുരയിടത്തിലെ മണ്ണിൽ കിടന്നു ഉരുളുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post