ഇടുക്കി; ശാന്തൻപാറ സിപിഎം ഏരിയാകമ്മറ്റി ഓഫീസ് നിർമ്മാണം എല്ലാ ചട്ടവും കാറ്റിൽ പറത്തിയെന്ന് പരാതി. നിർമ്മാണ അനുമതികൾ ഒന്നുമില്ലാതെ പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും, പണി തുടരുകയാണ്. ശാന്തരൻപാറയിലെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ് സിപിഎം.
ശാന്തൻപാറയിലുണ്ടായിരുന്ന പഴയ ഏരിയാ കമ്മിറ്റി ഓഫീസ് പൊളിച്ചാണ് പുതിയത് പണിയുന്നത്. നിർമാണം തുടങ്ങിയപ്പോൾ തന്നെ ശാന്തൻപാറ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. പട്ടയഭൂമിയിൽ വീട് നിർമിക്കാനല്ലാതെ മറ്റൊരു നിർമാണത്തിനും എൻ ഒസി ലഭിക്കില്ലെന്നാണ് ചട്ടം.
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ പേരിലാണ്‌കെട്ടിടം. സ്റ്റോപ്പ് മെമ്മോ ലഭിച്ചതും കെട്ടിട ഉടമയായ സി വി വർഗീസിനാണ്. എന്നിട്ടും നിർമാണം നിർത്തിവച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. പട്ടം ലംഘിച്ചാൽ സ്ഥലത്തിന്റെ പട്ടം റദ്ദാക്കാം. എന്നിട്ടും റവന്യു വകുപ്പ് അനങ്ങിയില്ല. വിമർശനം ഉയർന്നിട്ടും അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടു പോവുകയാണ് സിപിഎം.
Discussion about this post