കണ്ണൂർ: വന്ദേഭാരതിൽ കന്നിയാത്രയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രിയുടെ ആദ്യ യാത്ര.കണ്ണൂരിൽ നിന്നും 3:40 ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്. ഉദ്ഘാടന ദിവസം പ്രധാനമന്ത്രിക്കൊപ്പം വന്ദേഭാരത് എക്‌സ്പ്രസിൽ കയറിയുരുന്നുവെങ്കിലും യാത്ര ചെയ്തിരുന്നില്ല.
മുഖ്യമന്ത്രിക്കൊപ്പം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പോലീസ് സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുളളവരുണ്ട്. സുരക്ഷയുടെ ഭാഗമായി യാത്രയ്ക്ക് മുൻപേ ട്രാക്കുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിരുന്നു. കോച്ചുകളിൽ അതീവ സുരക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര.
കൂത്തുപറമ്പിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. വ്യോമമാർഗമാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നതെങ്കിലും ഇത്തവണ വന്ദേഭാരതിൽ മടങ്ങി പോകുന്നത് സർക്കാർ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായമാണെന്നാണ് വിലയിരുത്തൽ.
Discussion about this post