കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുഖാമുഖം കണ്ടു സംസാരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നത് കൊണ്ട് എംപിമാർ പലരും ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ധനമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്നും കേന്ദ്രമന്ത്രിയെ ഒരുമിച്ച് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് എംപിമാരെ അവഹേളിക്കാനുള്ള ബോധപൂർവമായ നീക്കമാണ് ധനമന്ത്രി നടത്തുന്നത്. സംസ്ഥാന സർക്കാർ പണം കടമെടുത്ത് ധൂർത്ത് നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post