ബംഗളൂരു: ഇന്ത്യയിലുടനീളം ആരധകരുള്ള പാൻ ഇന്ത്യ താരമായി മാറിയിരിക്കുകയാണ് ദുൽഖൽ സൽമാൻ. മമ്മൂട്ടിയുടെ മകനെന്നതിലുപരി സിനിമാ ലോകത്ത് തന്റേതായ ലോകം ഉണ്ടാക്കിയെടുത്ത ദുൽഖർ ആരാധകരിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.പലപ്പോഴും ആരാധകർ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ദുൽഖർ വെളിപ്പെടുത്തിയത്. യൂട്യൂബർ രൺവീർ അലബാബാദിയയുമായി സംസാരിക്കവെയാണ് ഡി ക്യുവിന്റെ ഈ തുറന്നുപറച്ചിൽ.
പ്രായമായ സ്ത്രീകളിൽ നിന്നാണ് അധികവും ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നത്. ഒരിക്കൽ ഒരു ആൾക്കൂട്ടത്തിൽ വച്ച് ഒരു ആന്റി എന്റെ പിൻഭാഗത്ത് അമർത്തി പിടിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു. അവിടെ തനിക്ക് ചുറ്റിനും നിറയെ ആളുകളുണ്ടായിരുന്നു.
അത് തീർത്തും വിചിത്രമായിരുന്നു. അവർ പിടിച്ചു ഞെരിച്ചു, എനിക്ക് വേദനിച്ചു. അത് എന്ത് തരം പിടിയാണെന്ന് എനിക്ക് അറിയില്ല, എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല…. അവർക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല, ഞാൻ സ്റ്റേജിൽ നിൽക്കുകയായിരുന്നു. ഒരുപാട് പേർ ഉണ്ടായിരുന്നു, ‘ആന്റി ഇവിടെ വന്ന് നിൽക്കൂ’ എന്ന മട്ടിൽ ഞാൻ പിടിച്ചു നിർത്തിയതായിരുന്നു അടുത്ത്’.എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്ന് ദുൽഖർ പറഞ്ഞു.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ നിരവധിയാളുകൾക്ക് അവരുടെ കൈ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ലെന്നും ചിലപ്പോൾ നമ്മുടെ പിന്നിലായിരിക്കും അവരുടെ കൈകളെന്നും ദുൽഖർ പറഞ്ഞു. ഫോടോ എടുക്കുമ്പോൾ നമ്മൾ ചിരിക്കാൻ ശ്രമിക്കും. എന്നാൽ അത്ഭുതപ്പെടുത്തുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് അറയില്ല, എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും താരം പറഞ്ഞു. മറ്റൊരിക്കൽ ഒരു പ്രായമായ സ്ത്രീ അപ്രതീക്ഷിതമായി ചുംബിച്ചുവെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
സുഹൃത്തുക്കൾ തമാശയ്ക്ക് ഒക്കെ ഇങ്ങനെ ചെയ്യുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് ഞാൻ അവരോട് ചോദിക്കാറുണ്ട്. ഇതാണ് എനിക്ക് അപ്പോൾ ഓർമ വരുക, അന്ന് ഞാൻ കടന്നുപോയ വേദന, ദുൽഖർ കൂട്ടിച്ചേർത്തു.
Discussion about this post