തിരുവനന്തപുരം: സമൂഹമാദ്ധ്യമമായി ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്.വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ നീക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്നാണ് നടപടി. ഫേസ്ബുക്കിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്.
ഫേസ്ബുക്കിന്റെ ഇന്ത്യയിലെ നോഡൽ ഓഫിസറെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങളിലേക്ക് പോലീസ് കടന്നിട്ടുണ്ടെന്നാണ് വിവരം.തിരുവനന്തപുരത്ത് വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് 3 അശ്ലീലചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. എന്നാൽ ഫേസ്ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്തിരുന്നില്ല. പേജ് മാത്രം ഹാക്ക് ചെയ്തതിനാൽ ഇത് ഡിലീറ്റാക്കാൻ സൈബർ പോലീസിലെ വിദഗ്ധർക്കു കഴിഞ്ഞില്ല.
തുടർന്ന്, ഹാക്ക് ചെയ്തയാളെ കണ്ടെത്താനും, ചിത്രങ്ങൾ ഉടൻ നീക്കം ചെയ്യാനും ഐടി ആക്ട് 79 പ്രകാരം ഫേസ്ബുക്കിന് പോലീസ് നോട്ടിസയച്ചു. 36 മണിക്കൂറിനകം ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്നാണു വ്യവസ്ഥ. ഒരാഴ്ച കഴിഞ്ഞിട്ടും ഫെയ്‌സ്ബുക് നടപടിയെടുത്തില്ല. കൃത്യമായി മറുപടിയും കൈമാറിയില്ല. തുടർന്നാണ് ഐടി ആക്ട് പ്രകാരം ഫേസ്ബുക്കിനെതിരെ ക്രിമിനൽ കേസെടുത്തത്.
Discussion about this post