ഡബ്ലിൻ : അയർലൻഡിൽ രജനീകാന്തിന്റെ ജയിലർ എന്ന സിനിമയ്ക്ക് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ഡബ്ലിനിൽ നടക്കുന്ന പര്യടനത്തിനായി എത്തിയിട്ടുള്ള ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആയിരുന്നു ജയിലറിന്റെ പ്രത്യേക പ്രദർശനത്തിലെ മുഖ്യ അതിഥി. സൂപ്പർസ്റ്റാർ രജനികാന്തിന്റെ കടുത്ത ആരാധകൻ കൂടിയാണ് സഞ്ജു.
ഞായറാഴ്ച ഡബ്ലിനിൽ ഇന്ത്യയും അയർലൻഡും തമ്മിൽ നടന്ന മത്സരത്തിനിടെ കമന്റേറ്റർ നിയാൽ ഒബ്രിയൻ ആണ് ജയിലറിന്റെ പ്രത്യേക പ്രദർശനത്തിൽ സഞ്ജു മുഖ്യാതിഥിയായി പങ്കെടുത്ത കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം മാർച്ചിൽ ചെന്നൈയിലെ പോയസ് ഗാർഡനിലെ സൂപ്പർസ്റ്റാറിന്റെ വീട്ടിൽ വെച്ച് സഞ്ജു അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രജനികാന്തിനോടുള്ള തന്റെ ഇഷ്ടവും താല്പര്യവും മുൻപ് നിരവധി അഭിമുഖങ്ങളിൽ സഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. ഏഴു വയസ്സുള്ളപ്പോൾ മുതൽ തലൈവരുടെ ആരാധകനാണ് താനെന്നും സഞ്ജു പറഞ്ഞിരുന്നു. തനിക്ക് തമിഴ് നന്നായി അറിയാൻ കാരണം തന്നെ രജനികാന്തിന്റെ സിനിമകൾ സ്ഥിരമായി കാണുന്നതു കൊണ്ടാണെന്നും ഒരു അഭിമുഖത്തിൽ സഞ്ജു വെളിപ്പെടുത്തിയിരുന്നു.
Discussion about this post