കാസർകോട് : രാജധാനി എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നിരവധി പേർ കസ്റ്റഡിയിൽ. 50 ഓളം പേരെയാണ് ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി.
റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെവരെയാണ് ചോദ്യം ചെയ്യുന്നത്. റെയിൽ വേ സ്റ്റേഷൻ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സംശയം തോന്നുന്നവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.
ഇന്നലെ വൈകിട്ടാണ് കാഞ്ഞങ്ങാട് വച്ച് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ എസി കോച്ചിൽ ഒന്നിന്റെ ചില്ല് പൊട്ടിയിരുന്നു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസ്. ഇതിനിടെയാണ് കാഞ്ഞങ്ങാട് വച്ച് കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് ട്രെയിനിന് നേരെ ആക്രമണം ഉണ്ടായത്.
Discussion about this post