കൊച്ചി : തൃശൂർ പാവറട്ടിക്കടുത്ത് ചുക്ക് ബസാറിൽ വെച്ച് സിപിഎം പ്രവർത്തകൻ ഷിഹാബ് കൊല്ലപ്പെട്ട കേസിൽ ട്രിപ്പിൾ ജീവപര്യന്തത്തിന് ശിക്ഷിച്ചവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന നവീൻ , പ്രമോദ്, രാഹുൽ, വൈശാഖ്, സുധീർ എന്ന കണ്ണൻ, ബിജു , വിജയശങ്കർ എന്നിവരെയാണ് ജസ്റ്റിസ് പിബി സുരേഷ് കുമാർ, സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കുറ്റവിമുക്തരാക്കിയത്.
2015 മാർച്ച് 15 നാണ് ഷിഹാബ് കൊല്ലപ്പെട്ടത്. ഷിഹാബ് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ബിജെപി പ്രവർത്തകൻ വിനോദ് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായിർന്നു ഷിഹാബ്. രാഷ്ട്രീയ വിരോധം വെച്ച് പ്രതികൾ ഷിഹാബിനെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
2015 മുതൽ പ്രതികൾ വിചാരണ തടവുകാരായി ജയിലിൽ കഴിയുകയായിരുന്നു. തൃശൂർ അഡീഷണൽ സെഷൻസ് കോടതി വിധിച്ച ട്രിപ്പിൾ ജീവപര്യന്തമാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതികൾക്ക് വേണ്ടി അഡ്വ. ബി രാമൻ പിള്ള, അഡ്വ. പി . വിജയഭാനു. അഡ്വ. എസ് രാജീവ്, അഡ്വ അർജുൻ ശ്രീധർ എന്നിവർ ഹാജരായി.
Discussion about this post