ഛണ്ഡീഗഡ്: നൂഹിൽ കലാപമുണ്ടാക്കിയ കേസിലെ പ്രതിയെ പിടികൂടാൻ പോയ പോലീസുകാർക്ക് നേരെ ആക്രമണം. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശിംഗാർ ഗ്രാമത്തിലായിരുന്നു സംഭവം. കേസിൽ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്. കേസിലെ പ്രധാന പ്രതിയായ ഇർഷാദിനെ പിടികൂടാൻ ഗ്രാമത്തിൽ എത്തിയതായിരുന്നു അന്വേഷണ സംഘം. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് സംഘം പോലീസിന്റെ സേവനവും തേടിയിരുന്നു. ഇതേ തുടർന്നാണ് വനിതാ പോലീസുകാർ ഉൾപ്പെടെ ഇവിടെ എത്തിയത്. എന്നാൽ ഇർഷാദിനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ പ്രദേശവാസികളായ സ്ത്രീകൾ കല്ലെറിയുകയായിരുന്നു.
തുടർന്ന് കൂടുതൽ പോലീസ് എത്തിയതാണ് സംഘർഷം പരിഹരിച്ചത്.
സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇർഷാദിനെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ അഞ്ച് സ്ത്രീകൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post