ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ പ്രശംസിച്ച് ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ എഫി സിംഗ്. ഐഎസ്ആർഒ ശാസ്ത്രജ്ഞൻക്ക് പ്രധാനമന്ത്രി ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ടെന്നും അത് അത്ഭുതകരമായിരുന്നുവെന്നും എഫ്ബി സിംഗ് പറഞ്ഞു. അദ്ദേഹത്തെ പോലെയുള്ള നേതാക്കന്മാരെയാണ് ആവശ്യമെന്ന് ശാസ്ത്രജ്ഞൻ കൂട്ടിച്ചേർത്തു.
ഐഎസ്ആർഒയ്ക്ക് പ്രതിഭകൾക്ക് പഞ്ഞമില്ല.ഞങ്ങൾക്ക് വേണ്ടത് നല്ല പ്രചോദനം നൽകുന്ന ഒരു നേതാവിനെയാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി അത് ചെയ്യുന്നു. അദ്ദേഹം ഞങ്ങൾക്ക് നല്ല മാർഗനിർദ്ദേശം നൽകുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് എഫ്ബി സിംഗ് വ്യക്തമാക്കി.
ചന്ദ്രയാൻ-3യുടെ വിജയകരമായ ലാൻഡിംഗിന് പിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ബംഗളൂരുവിൽ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. പ്രസംഗത്തിനിടെ, ചന്ദ്രയാൻ -3യുടെ ലാൻഡിംഗ് പോയിന്റ് ശിവശക്തി എന്നറിയപ്പെടുമെന്നും ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതൽ ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടുമെന്നും പ്രഖ്യാപിച്ചു. ചന്ദ്രയാൻ-3യുടെ ആദ്യകാല പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയ ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി ഹൃദയംഗമമായി അനുമോദിച്ചു. കൂടാതെ ചന്ദ്രയാൻ-2ന്റെ അടയാളങ്ങൾ അവശേഷിക്കുന്നയിടം ‘തിരംഗ പോയിന്റ്’ എന്നറിയപ്പെടുമെന്നും മോദി പ്രഖ്യാപിച്ചു.
Discussion about this post