തിരുവനന്തപുരം: സംസ്ഥാനത്ത് ഈ തവണത്തെ ഓണത്തിന് മലയാളികൾ വെട്ടിവിയർക്കുമെന്ന് വിവരം. ബുധനാഴ്ചവരെ താപനില ഉയർന്ന് നിൽക്കുമെന്നാണ് റിപ്പോർട്ട്.
കൊല്ലത്ത് ഇന്നലത്തെ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഇന്ന് മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒന്നു മുതൽ രണ്ട് ഡിഗ്രി വരെയും താപനില ഉയരാൻ സാദ്ധ്യത. പകൽ 11 മുതൽ രണ്ട് വരെ സൂര്യാഘാത സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഓണത്തിനിടെ ആശ്വാസമായി കുളിർമഴ പെയ്യുമെന്ന പ്രതീക്ഷയാണുള്ളത്.
കാലവർഷ പാത്തി ഹിമാലയൻ താഴ്വരയിലേക്ക് നീങ്ങിയതാണ് സംസ്ഥാനത്ത് കാലവർഷം ദുർബലമായതിന് കാരണമായി കണക്കാക്കുന്നത് .പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ച് സജീവമാകുന്ന സാഹചര്യവും മഴ കുറയാൻ കാരണമായി.
Discussion about this post