തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നതിനിടെമുഖ്യമന്ത്രിക്കായി ഹെലികോപ്ടർ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സർക്കാർ. മാസം 80 ലക്ഷം രൂപക്ക് സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെടാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരമായി. രണ്ടാഴ്ചക്കുള്ളിൽ ഹെലികോപ്ടർ തിരുവനന്തപുരത്തെത്തും.
കഴിഞ്ഞ മാർച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ഇപ്പോൾ ആഭ്യന്തരവകുപ്പ് അന്തിമ കരാറിലെത്തിയിരിക്കുന്നത്. ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടർ നൽകുന്നത്. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വാടക. അതിൽകൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം
മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങൾക്കാണ് ഹെലികോപ്ടർ വാങ്ങുന്നതെന്നാണ് വിശദീകരണമെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകൾക്കായിരിക്കും പ്രധാനമായും ഉപയോഗിക്കുക.
Discussion about this post