കോട്ടയം : ജയസൂര്യയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണപ്രസാദ്. കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ് ജയസൂര്യ പറഞ്ഞത്,എനിക്ക് പണം ലഭിച്ചിട്ടില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല. താൻ നൽകിയ നെല്ലിന് വായ്പയായിട്ടാണ് ബാങ്കിൽ നിന്നും പണം ലഭിച്ചത്. കൃഷ്ണപ്രസാദിന് മാത്രം പണം ലഭിക്കാത്ത കാര്യമല്ല ഇവിടെ ജയസൂര്യ പറഞ്ഞത്. ആയിരകണക്കിന് കർഷകർക്ക് ഇനിയും പണം ലഭിക്കാനുണ്ട്. എനിക്ക് പണം ലഭിച്ചെന്ന രേഖ കണ്ടെത്താൻ കാട്ടിയ ഉത്സാഹം മറ്റ് കർഷകരുടെ കാര്യത്തിൽ കാണിച്ചിരുന്നേൽ ഒരു ദിവസം കൊണ്ടുതന്നെ മുഴുവൻ കർഷകരുടെയും പണം നൽകാൻ കഴിയുമായിരുന്നു അദ്ദേഹം പറഞ്ഞു
“കാർഷിക മേഖലകളിൽ പുതിയ ആളുകൾ കടന്നുവരുന്നില്ല . കാരണം അവർക്ക് വേണ്ട സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നില്ല.കർഷകർ വളരെയധികം വിഷമങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷം നിരണത്ത് ഒരു കർഷകൻ ആത്മഹത്യ ചെയ്തു. കർഷകർക്ക് വേണ്ടി ഇവിടെ കൂട്ടായ്മകൾ ഉണ്ടാകുന്നില്ല അദ്ദേഹം പറഞ്ഞു .
അഞ്ചര മാസം മുൻപ് ശേഖരിച്ച നെല്ലിന്റെ പണം 25000 പേർക്ക് ഇനിയും ലഭിച്ചിട്ടില്ല. ആ ഇനത്തിൽ കർഷകർക്ക് 360 കോടിയോളം രൂപയാണ് കിട്ടാനുണ്ട്. മഴയും വെള്ളപ്പൊക്കവും അതിജീവിച്ച് കൃഷി ഇറക്കുന്ന കർഷകരെ സഹായിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭൂരിഭാഗം കർഷകർക്കും ബാങ്കിൽ നിന്നും ലഭിക്കുന്ന പണം വായ്പയായിട്ടാണ് കിട്ടുന്നതെന്ന് അറിയില്ല. പറയുന്നിടത്തൊക്കെ ഒപ്പിട്ട് നൽകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഒരുമാസത്തിനുള്ളിൽ തന്നെ പണം ലഭിച്ചിരുന്നു. ഇത്തവണ രണ്ടുമാസങ്ങൾക്ക് ശേഷമാണു എനിക്ക് പണം ലഭിച്ചത് അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങളാണ് സുഹൃത്തും സഹപ്രവർത്തകനുമായ ജയസൂര്യ പറഞ്ഞത്. അതിന് അദ്ദേഹത്തെ സൈബറിടങ്ങളിൽ കൂട്ടത്തോടെ അക്രമിക്കുന്നതു ശെരിയല്ലെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. ഈ വിഷയത്തിൽ ഞാൻ രാഷ്ട്രീയം കലർത്തിയിട്ടില്ല, കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് പറഞ്ഞത്. കാർഷിക മേഖലയിൽ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണ്. കർഷകർ മന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടും അവ ഒന്നും പരിഗണിച്ചില്ലെന്നും കൃഷ്ണപ്രസാദ് കൂട്ടിച്ചേർത്തു
Discussion about this post