കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ പിന്തുണയ്ക്കാൻ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുമായി ധാരണയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡീ എസ് ജെ പി ജനറൽ സെക്രട്ടറി എസ് എസ് മേനോനും മറ്റു നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെ കോട്ടയത്ത് നടന്ന ചർച്ചയിലാണ് ധാരണയായത്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന എൽഡിഎഫ് മുന്നണിക്കെതിരെ എല്ലാ പാർട്ടികളും ഒന്നിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്നലെ നടന്ന ചർച്ചകളിൽ ഡി എസ് ജെ പി ട്രഷറർ സന്തോഷ് കൊല്ലം, യൂത്ത് വിഭാഗം പ്രസിഡണ്ട് വിനയരാജ്, കോട്ടയം കൺവീനർ അജിത് എന്നിവരും എറണാകുളം ഡിസിസി പ്രസിഡൻറ് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
മന്നത്ത് ആചാര്യന്റെ ആശയങ്ങളിൽ വിശ്വസിച്ച് പ്രവർത്തിക്കുന്ന ഡി എസ് ജെ പി കഴിഞ്ഞ തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ ഉമതോമസിനെ പിന്തുണച്ചിരുന്നു.
മുന്നോക്ക ഹൈന്ദവ വിഭാഗങ്ങളിൽ ശക്തമായ വേരുകൾ ഉള്ള സെക്കുലർ പാർട്ടിയായ ഡി എസ് ജി പി പുതുപ്പള്ളിയിൽ വീട് വീടാന്തരം ചാണ്ടിയുടെ വിജയം ഉറപ്പുവരുത്താൻ പ്രചരണം നടത്തുമെന്ന് എസ് എസ് മേനോൻ പറഞ്ഞു.
കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്താനും അഴിമതി രഹിത ഭരണം തിരിച്ചുകൊണ്ടു വരുവാനും യുഡിഎഫ് ജയിക്കേണ്ടത് ആണ് എന്ന് ടി എസ് ജെ പി നേതാക്കൾ പറഞ്ഞു.
Discussion about this post