ജയ്പൂർ: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാൾ കൊണ്ട് പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച കോൺഗ്രസ് മന്ത്രിയുടെ മകൻ വിവാദത്തിൽ. രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിയാണ് വിവാദത്തിലായിരിക്കുന്നത്. ഇത്തരത്തിൽ ഒരു ആഘോഷം നടത്താൻ ആർക്കും അനുമതി നൽകിയിരുന്നില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
ജയ്പൂർ എസ് എം എസ് മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആയുധങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ആയുധ നിയമ പ്രകാരം കുറ്റകരമാണെന്നും അതിനാൽ മന്ത്രിയുടെ മകനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്നാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇത് ആദ്യത്തെ സംഭവമല്ലെന്ന് പറഞ്ഞ് ലഘൂകരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
Discussion about this post