തിരുവനന്തപുരം: മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ നടപടി മരവിപ്പിച്ചു. വിഷയത്തിൽ കെ ബി ഗണേഷ്‌കുമാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് നടപടി. സ്ഥാനം കേരള കോൺഗ്രസ് ബി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിന് തന്നെ തിരികെ നൽകി. കെ.ജി.പ്രേംജിത്തിനെ നീക്കി സിപിഎം നോമിനി എം.രാജഗോപാലൻ നായരെ സ്ഥാനത്ത് എത്തിക്കാനായിരുന്നു നീക്കം. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ നീക്കം മുന്നണി മര്യാദയ്ക്ക് ചേരാത്ത നടപടി ആണെന്ന് കാട്ടി ഇടതുമുന്നണി കൺവീനർക്ക് കെ ബി ഗണേഷ്‌കുമാർ കത്ത് നൽകി. ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്. പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതോടെയാണ് കേരള കോൺഗ്രസ് ബി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
Discussion about this post