കൊല്ലം: ബാറിലിരുന്ന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പരസ്യം നൽകിയതിന് ഫുഡ് വ്‌ലോഗർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസ് എടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പരസ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്.
കൊല്ലത്തെ റെസ്റ്റോ ബാറിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പരസ്യം ചിത്രീകരിച്ചത്. ബാറുടമ രാജേന്ദ്രനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. സംസ്ഥാനത്ത് ബാറുകൾക്ക് അബ്കാരി ചട്ടപ്രകാരം പരസ്യം നൽകാൻ കഴിയില്ല. ഇത് മറികടന്നാണ് പരസ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
ബാർ ലൈസൻസ് നിബന്ധനകൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച വീഡിയോയിൽ മദ്യത്തിന്റെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു.











