ഇടുക്കി: പാർട്ടി ഓഫീസ് അടച്ചുപൂട്ടിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. ശാന്തൻപാറയിലെ സിപിഎം ഏരിയ കമ്മറ്റിയുടെ അനധികൃത നിർമ്മാണം ഹൈക്കോടതി തടഞ്ഞിരുന്നു. ഈ വിധി നടപ്പാക്കിയ കളക്ടർക്കും അമിക്കസ്‌ക്യൂറിക്കും എതിരെ രൂക്ഷഭാഷയിൽ ജില്ലാ സെക്രട്ടറി വിമർശനം ഉന്നയിച്ചതോടെ പരസ്യ പ്രസ്താവന കോടതി വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിവി വർഗീസിന്റെ വെല്ലുവിളി.
‘വീട്ടിൽ പട്ടിണി ആണെങ്കിലും സഖാക്കൾ അരി വാങ്ങിക്കാൻ എടുത്തുവെച്ച പണമെടുത്തുണ്ടാക്കിയ ഓഫീസാണ്. അത് അടച്ചുപൂട്ടിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്നായിരുന്നു സിവി വർഗീസിന്റെ പരാമർശം.
നേരത്തെ കോടതി വിധി പുറപ്പെടുവിച്ചിട്ടും സിപിഎമ്മിന്റെ ശാന്തൻപാറ ഓഫീസിന്റെ നിർമ്മാണം തുടർന്നിരുന്നു. രാത്രിയിൽ തൊഴിലാളികളെ എത്തിച്ചായിരുന്നു നിയമത്തെ ചോദ്യം ചെയ്തുള്ള നിർമ്മാണ പ്രവൃത്തികൾ. ജില്ലയിൽ പട്ടയം ഭൂമിയിൽ വീട് അല്ലാത്ത മറ്റെല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും ഒന്നാം പിണറായി സർക്കാർ നിരോധനമേർപ്പെടുത്തി ഉത്തരവിറക്കിയതിന് ശേഷമാണ് ശാന്തൻപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സി.പി.എം ബഹുനില മന്ദിരങ്ങൾ നിർമിച്ചു കൊണ്ടിരിക്കുന്നത്.
Discussion about this post