ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്കൻ ജില്ലയായ ചിത്രാൽ പാക് താലിബാൻ കീഴടക്കിയതായി വിവരം. 75 പാക് സൈനികരെ തടങ്കലിലാക്കിയെന്നും 10 പേരെ യുദ്ധത്തിലൂടെ വധിച്ചതായും പാക് താലിബാൻ അവകാശപ്പെട്ടു. ഈ വിവരം സംപ്രേഷണം ചെയ്യരുതെന്ന് പാകിസ്താൻ സർക്കാർ കർശന നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.വലിയ സംഘം പാക് താലിബാൻ ഭീകരർ ചേർന്ന് ചിത്രാലിന്റെ സമീപ പ്രദേശങ്ങളും ആക്രമിച്ച് കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പാകിസ്താൻ താലിബാൻ ഖൈബർ പഖ്തൂൺഖ്വയിലെ നിരവധി ഗ്രാമങ്ങൾ പിടിച്ചെടുക്കുകയും സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി പാക് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ഇന്നലെ നടന്ന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിന്റെ വീഡിയോകൾ പുറത്ത് വന്നിരുന്നുവെങ്കിലും പാക് സർക്കാർ ഇതെല്ലാം തള്ളിയിരുന്നു.
തിരഞ്ഞെചുപ്പ് അടുത്തിരിക്ക, രാജ്യത്തിന്റെ പലഭാഗത്തും ഭീകരർ ആക്രമണം നടത്തുന്നത് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷെഹബാസ് ഷെരീഫ് രാജി വച്ചതോട് കൂടി ഇടക്കാല പ്രധാനമന്ത്രിയുടെ കീഴിലാണ് രാജ്യഭരണം എന്നുള്ളതും ഭീകരർക്ക് വളമാകുന്നു.
Discussion about this post