കൊല്ലം : ഭിന്നശേഷിക്കാരനായ മീൻ വില്പനക്കാരനെ ആക്രമിച്ച യുവാവ് പിടിയിൽ. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. മീൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടത് നിരസിച്ചതാണ് ആക്രമണത്തിന് കാരണം. കല്ലുവാതുക്കൽ ഐശ്വര്യ ഭവനിൽ സുധി ആണ് അറസ്റ്റിലായിട്ടുള്ളത്.
കല്ലുവാതുക്കൽ ശാസ്ത്രിമുക്കിൽ മീൻ കച്ചവടം നടത്തുന്ന സന്തോഷിനെയാണ് സുധി ആക്രമിച്ചത്. ഭിന്നശേഷിക്കാരനാണ് ആക്രമിക്കപ്പെട്ട സന്തോഷ്. ശാസ്ത്രിമുക്കിൽ സന്തോഷ് മീൻ കച്ചവടം നടത്തുന്ന സ്ഥലത്ത് എത്തിയ സുധി മീൻ സൗജന്യമായി നൽകാനായി ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം നിരസിച്ചതിനാണ് ഇയാൾ സന്തോഷിനെ ആക്രമിച്ചത്.
സംഭവത്തെ തുടർന്ന് സന്തോഷ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും സുധിയെ പിടികൂടുകയുമായിരുന്നു.
Discussion about this post