കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത്. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ് മുന്നേറുന്നത്. ഇടിപിബിഎസ് കൗണ്ടിംഗ് പൂർത്തിയായിട്ടുണ്ട്. നേരിട്ട് വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവരാണ് ഇടിപിബിഎസ് വഴി വോട്ട് രേഖപ്പെടുത്തുന്നത്.
ആകെ 10 വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് വോട്ടുകൾ ചാണ്ടി ഉമ്മന് ലഭിച്ചു. മൂന്ന് വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്് സി തോമസിനും ലഭിച്ചു. നാല് വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. 2491 അസന്നിഹിത വോട്ടുകളാണ് ഉള്ളത്. ഇവ തരംതിരിക്കുകയാണ്.
രാവിലെ 8.15 ഓടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സ്‌ട്രോംഗ് റൂമിന്റെ താക്കോലുകൾ തമ്മിൽ മാറിപ്പോയതിനാൽ വോട്ടെണ്ണൽ വൈകുകയായിരുന്നു.
Discussion about this post