കോട്ടയം: പുതുപ്പള്ളിയിലെ ജനവിധി സ്വാഗതം ചെയ്യുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു ജെയ്കിന്റെ പ്രതികരണം. നിയുക്ത എംഎൽഎയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും ജെയ്ക് കൂട്ടിച്ചേർത്തു.
ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ദുർബലപ്പെട്ടിട്ടില്ല. പുതുപ്പള്ളിയിലെ മുൻകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. എവിടെയെങ്കിലും എന്തെങ്കിലും പാളിച്ചയുള്ളതായി ഇല്ല. പുതുപ്പള്ളിയിലെ വൈകാരിക അന്തരീക്ഷത്തിൽ വിജയിക്കുക എന്നത് എൽഡിഎഫിന് അത്ര എളുപ്പമുളള കാര്യമല്ല. പുതുപ്പള്ളിയുടെ നിയുക്ത എംഎൽഎയ്ക്ക് ഭാവുകങ്ങൾ നേരുകയാണ്.
ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടു തന്നെ സഹതാപ തരംഗമാണ് ഉണ്ടായത്. ഇടത് വോട്ടുകളിൽ വലിയ ചോർച്ചയുണ്ടെന്ന് പറയാൻ ആകില്ല. എന്നാൽ ബിജെപിയുടെ വോട്ടുകളിൽ വലിയ കുറവ് ഉണ്ടായി. ഈ വോട്ടുകൾ ആർക്കാണ് പോയതെന്ന് പരിശോധിക്കേണ്ടതാണെന്നും ജെയ്ക് കൂട്ടിച്ചേർത്തു.
Discussion about this post