ആലപ്പുഴ: പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ചേർത്തല കണിച്ചുകുളങ്ങരയിലാണ് സംഭവം. മരിച്ച മൂന്നുപേരും വിവിധ ഭാഷാ തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്.ബിഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്.
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം. ഇവർ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.
Discussion about this post