ഗദർ 2ന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സണ്ണി ഡിയോൾ. ഓഗസ്റ്റ് 11ന് റിലീസ് ചെയ്തതിനുശേഷം ഇന്ത്യയിൽ 510 കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. സണ്ണി ഡിയോളിന്റെ കരിയറിൽ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഗദർ 2ലൂടെ ലഭിച്ചിരിക്കുന്നത്. ഗദർ 2 എന്ന ചിത്രത്തിന് ശേഷം ആളുകൾ തന്നോട് വളരെ അധികം സ്‌നേഹം കാണിക്കുന്നുണ്ടെന്നും, മുൻപ് ഉണ്ടായിരുന്നതിൽ നിന്ന് ആളുകൾക്ക് തന്നോടുള്ള മനോഭാവം മാറിയെന്നും സണ്ണി ഡിയോൾ പറയുന്നു. ഗദർ 2ന്റെ പ്രമോഷന് വേണ്ടി എത്തിയ താരം പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സണ്ണി വേദിയിലേക്ക് എത്തുന്നതിന് പിന്നാലെ ആളുകൾ വലിയ രീതിയിൽ കയ്യടിക്കുകയും വിസിൽ മുഴക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെയാണ് ഇത്രയധികം സ്‌നേഹം താൻ അർഹിക്കുന്നുണ്ടോയെന്ന് ചോദിച്ചു കൊണ്ട് സണ്ണി വികാരഭരിതനായി സംസാരിക്കുന്നത്. ” ഞാൻ ഇന്ന് ഒത്തിരി സന്തോഷവാനാണ്. ഗദർ 2ൽ ഞാൻ എന്താണ് ചെയ്തത്. ഞാൻ ശരിക്കും ഇതിന് അർഹനാണോ എന്ന് എനിക്ക് മനസിലാകുന്നില്ലെന്നും” സണ്ണി പറയുന്നു.
2001ൽ പുറത്തിറങ്ങിയ ഗദർ ഏക് പ്രേം കഥയുടെ തുടർച്ചയാണ് ഗദർ 2. അമീഷ പട്ടേലും ഉത്കർഷ് ശർമ്മയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 1971ൽ നടക്കുന്ന കഥയായാണ് ചിത്രം അവതരിപ്പിക്കുന്നത്.
Discussion about this post