തൃശൂർ; തൃശൂർ നഗരത്തെ ഞെട്ടിച്ച് വൻ സ്വർണക്കവർച്ച. തൃശൂരിൽ ആഭരണ നിർമാണശാലയിലെ ജീവനക്കാരെ ആക്രമിച്ചാണ് മൂന്ന് കിലോ സ്വർണാഭരണങ്ങൾ കവർന്നത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. നഗരത്തിലെ ഡിപി ചെയിൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.
കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള കടകകളിലേക്ക് സ്വർണം കൊണ്ട് പോകുന്നതിനായി റെയിൽവേസ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ജീവനക്കാരെ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. കാറിലെത്തിയ സംഘം ഇവരുടെ കയ്യിൽ സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുത്ത് പോവുകയായിരുന്നു.
പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ട്രെയിനിൽ പതിവായി കൊണ്ട് പോകാറുണ്ടായിരുന്നു. ഇത് അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സ്ഥാപനവും റെയിൽവേസ്റ്റേഷനും തമ്മിൽ അരക്കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. ജീവനക്കാരെ കൃത്യമായി നിരീക്ഷിച്ച് ഇവർ പോകുന്ന സമയം മനസിലാക്കിയാണ് കവർച്ച നടന്നതെന്നും പോലീസ് പറയുന്നു.
Discussion about this post