തൊടുപുഴ : വെള്ളമെന്ന് കരുതി മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച വയോധികൻ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തിൽ മോഹനനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുൻപായി ഇയാൾ മദ്യപിക്കുകയായിരുന്നു. മദ്യം ഗ്ലാസിൽ ഒഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന കുപ്പിയിലേത് സാധാരണ വെള്ളമെന്ന് കരുതി അതെടുത്ത് ഗ്ലാസിൽ ഒഴിക്കുകയായിരുന്നു.
രുചി വ്യത്യാസം തോന്നിയതിനെ തുടർന്ന് ഇയാൾ വിവകം അടുത്തുളളവരെ അറിയിച്ചു. അപ്പോഴാണ് അത് ബാറ്ററി വെള്ളമാണെന്ന് സുഹൃത്തുക്കൾക്ക് മനസിലായത്. ഉടൻ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നാണ് മോഹനൻ മരിച്ചത്.
Discussion about this post