കാട്ടാക്കട : കെ.എസ്.ആര്‍.ടി.സി ബസ്സിൽ ഗർഭിണിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ പോലീസ് പിടിയിയിൽ. കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക് പ്രമോദായാണ് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് സംഭവം. ബസ് മേപ്പൂക്കട ഭാഗത്ത് എത്തിപ്പോയപ്പോൾ മുൻസീറ്റിൽ ഇരുന്ന ഗർഭിണിയായ യുവതിയെ യുവാവ് കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് യുവതി ഭർത്താവിനെ ഫോണിൽ വിവരമറിയിച്ചു. ബസ് കാട്ടാകട ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അവിടെ കാത്തുനിന്ന യുവതിയുടെ ഭർത്താവ് യുവാവിനെ പിടികൂടി കാട്ടാക്കട പൊലീസിന് കൈമാറി.
ലൈംഗികാതിക്രമം നേരിട്ടതിൽ യുവതി മലയൻകീഴ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അതിക്രമം മലയൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ യുവാവിനെ മലയൻകീഴ് പൊലീസിന് കൈമാറും. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post