കൊച്ചി: ബിഗ് ബോസിലൂടെ മലയാളികളുടെ മനംകവർന്ന താരങ്ങളിലൊരാളാണ് അഖിൽ മാരാർ. സീസൺ 5 ലൂടെ പ്രായഭേദമെന്യേയുള്ള ആരാധകരെയാണ് അഖിൽ മാരാർ സ്വന്തമാക്കിയത്. ബിഗ്‌ബോസ് കഴിഞ്ഞും അഖിൽമാരാരുടെ ആരാധകവൃന്ദത്തിന് കുറവ് വന്നിട്ടില്ല.
ഇപ്പോഴിതാ ഇത്രയുമധികം സ്വീകാര്യത തനിക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് അഖിൽ മാരാർ. ’55 നും 60 നും ഇടയിലുള്ള ആളുകൾക്കായിരിക്കും തന്നെ ഇഷ്ടം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ 4 വയസുള്ള കുട്ടികൾ തൊട്ട് 85 വയസുള്ള ആളുകൾ വരെ തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് താരം പറഞ്ഞു.
‘ അടുത്തിടെ എന്റെ ഒരു സുഹൃത്ത് വിളിച്ച് എന്നോട് പറഞ്ഞത് പെരുമ്പാവൂരോ മറ്റുമുള്ള ഒരു ചേച്ചി പരാലിസിസ് വന്ന് കിടപ്പിലായിരുന്നു. ബിഗ് ബോസ് കണ്ട് കണ്ട് അവർ എഴുന്നേറ്റിരുന്നു. പിന്നീട് ഡോക്ടർ പറഞ്ഞത്രേ അഖിൽ ചിലപ്പോൾ വന്ന് നേരിട്ട് കണ്ട് കഴിഞ്ഞാൽ അവർ എഴുന്നേൽക്കുമെന്ന്. അതൊക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നും.’ എന്ന് അഖിൽ പറയുന്നു. ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം.
Discussion about this post