ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎം പ്രവർത്തകർക്കെതിരെ നേതൃത്വത്തിന്റെ നടപടി. മൂന്ന് പ്രവർത്തകരെ പുറത്താക്കി. കുട്ടനാട് ഏരിയാ കമ്മിറ്റിയിലെ എഎസ് അജിത്, വി.കെ കുഞ്ഞുമോൻ, എംഡി ഉദയ്കുമാർ എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. അടുത്തിടെ ഇവർ മൂന്ന് പേരും സിപിഐയിൽ ചേർന്നിരുന്നു.
ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് നടപടി സ്വീകരിച്ചത്. ഇതിന് തൊട്ട് പിന്നാലെ ഇവർക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. വർഗ്ഗ വഞ്ചകരും ഒറ്റുകാരെന്നുമാണ് പോസ്റ്ററുകളിലുള്ളത്. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിൽ 222 പേർ കഴിഞ്ഞയാഴ്ച സിപിഐയിൽ ചേർന്നിരുന്നു. എന്നാൽ ഇവർക്ക് അംഗത്വം നൽകിയതു സംബന്ധിച്ച് സിപിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയിൽ സിപിഎമ്മും സിപിഐയും തമ്മിൽ വീണ്ടും പോര് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Discussion about this post