കോഴിക്കോട്:നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചത്. വൈകീട്ടോടെയായിരുന്നു സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്.
ആവശ്യമുള്ളവർ 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പനി ബാധയുള്ളവർ എത്രയും വേഗം ആശുപത്രികളിൽ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു. രോഗ ബാധിതരുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിലാണ്.
പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചവർക്കാണ് നിപ സ്ഥിരീകരിച്ചത്. പനി ബാധിച്ചുള്ള മരണത്തിൽ അസ്വാഭാവികത പ്രകടമായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. വൈകീട്ടോടെ ഇതിന്റെ പരിശോധനാ ഫലങ്ങൾ പുറത്തുവന്നു. ഇതിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കേരളത്തിൽ നിപ സ്ഥിരീകരിച്ച വിവരം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും മാദ്ധ്യമങ്ങളെ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
Discussion about this post