കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാ ഫലം വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് കേരളത്തിൽ നിപ സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞത്.
നിപ സംശയിക്കുന്ന സാഹചര്യത്തിൽ എൻഐവി പൂനയിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചാകും അദ്ദേഹം പറഞ്ഞിരിക്കുക. മീറ്റിംഗിന് ഇടെയാണ് നിപ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ എൻഐവിയുമായി ബന്ധപ്പെട്ടിരുന്നു. പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അവർ അറിയിച്ചത്.
അഞ്ച് സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. ഇതിൽ നാല് സാമ്പിളുകൾ ചികിത്സയിൽ കഴിയുന്നവരുടേത് ആണ്. ഓഗസ്റ്റ് 30 ന് മരിച്ച ആൾക്ക് ലിവർ സിറോസിസ് ഉണ്ടായിരുന്നു. അതിന്റെ പ്രശ്‌നങ്ങളെ തുടർന്നാണ് എന്ന് പരിശോധിക്കുന്നുണ്ട്. ഇയാളിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം ബാധിച്ചത്. ഇതോടെയാണ് നിപയാണോ എന്ന സംശയം ഉയർന്നത് എന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Discussion about this post