എറണാകുളം: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി പി മകുന്ദന്റെ കണ്ണുകൾ ദാനം ചെയ്തു. ഇന്ന് രാവിലെയോടെയായിരുന്നു പി പി മുകുന്ദന്റെ അപ്രതീക്ഷിത വിയോഗം.
മരണ ശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന് അദ്ദേഹം നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് പ്രകാരമായിരുന്നു കണ്ണുകൾ ദാനം ചെയ്തത്. ശേഷം അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിനായി എറണാകുളം ആർഎസ്എസ് പ്രാന്ത കാര്യാലയത്തിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു പിപി മുകുന്ദന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി. ഇതേ തുടർന്നായിരുന്നു അന്ത്യം. കണ്ണൂർ കൊട്ടിയൂർ സ്വദേശിയാണ് പി.പി മുകുന്ദൻ. ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയാണ്. ദീർഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
Discussion about this post