തിരുവനന്തപുരം : സാധനം വാങ്ങാൻ എത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമ അറസ്റ്റിൽ. തിരുവനന്തപുരം കീഴാവൂരിൽ ആണ് സംഭവം. കീഴാവൂരിൽ ശ്രീദേവി സ്റ്റോർ എന്ന കട നടത്തുന്ന കൃഷ്ണൻകുട്ടി നായർ ആണ് അറസ്റ്റിൽ ആയത്. സ്കൂളിൽ പോകുന്നതിനിടെ സാധനം വാങ്ങാനായി കടയിൽ കയറിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാനായി ശ്രമിച്ചത്.
സ്കൂളിൽ എത്തിയ പെൺകുട്ടി അധ്യാപികയോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് സ്കൂൾ അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പോലീസ് കടയുടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുൻപും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ കാണിച്ചിട്ടുള്ളയാളാണ് കൃഷ്ണൻകുട്ടി നായർ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post