അമ്മെ, എനിക്ക് അത്യാവശ്യമായിട്ടു ഒരു കല്യാണം കഴിക്കണം.!! ഇങ്ങനെ ഒരു ദിവസം രാവിലെ ഉണർന്നു എഴുന്നേറ്റ് വന്ന ഒരു മകൻ തന്റെ അമ്മയോട് പറഞ്ഞാൽ എങ്ങനെ ഇരിക്കും? ഇന്ററസ്റ്റിംഗ്!! അല്ലെ?
അത് മാത്രമോ, അത് കേട്ട അമ്പരപ്പിൽ നിന്നും മാറി “എടാ നിന്നെ കെട്ടണമെങ്കിൽ സ്ത്രീധനം അങ്ങോട്ട് കൊടുക്കണം” എന്ന് കൂടിയാണ് ആ അമ്മയുടെ പ്രതികരണം എങ്കിൽ പൊളിച്ചു.
“സോമന്റെ കൃതാവ്” എന്ന ചിത്രത്തിന്റെ ട്രൈലെർ കണ്ടതും പ്രേക്ഷകരും ഇതേ ത്രില്ലിൽ ആണ്.
വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ ചുരുങ്ങിയ നേരത്തിനുള്ളിൽ വൈറലായിരിക്കുകയാണ്..
ഒരു കംപ്ലീറ്റ് കോമഡി എന്‍റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ ദുൽഖർ സൽമാനാണ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
കുട്ടനാട്ടുകാരനായ ഒരു കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്.
കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡിവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ ഫറാ ഷിബിലയാണ് നായിക. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നന്ദൻ ഉണ്ണി, റിയാസ് നർമ്മകല, രമേശ് കുറുമശ്ശേരി, അനീഷ് ഗോപാൽ, ആർജെ മുരുകൻ, അനീഷ് എബ്രഹാം,ജയദാസ്, ജിബിൻ ഗോപിനാഥ്,സുശീൽ, ശ്രുതി സുരേഷ്, സീമ ജി. നായർ,പൗളി വത്സൻ, ദേവനന്ദ, ഗംഗ ജി നായർ, പ്രതിഭ രാജൻ, രമ്യ അനി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മാത്രമല്ല, നാട്ടിൻ പുറത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട പതിനാറു പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു എന്നൊരു പ്രത്യേകതയും ഉണ്ട്.
ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ‘സോമന്റെ കൃതാവ്’, നിർമിച്ചിരിക്കുന്നത് മാസ്റ്റർ വർക്സ് സ്റ്റുഡിയോസ്, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്നാണ്. ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കഥ തിരക്കഥ സംഭാഷണം നിർവഹിച്ചിരിക്കുന്നത് രഞ്ജിത്ത് കെ. ഹരിദാസാണ്. സംഗീത സംവിധാനം പി എസ് ജയഹരി യും എഡിറ്റിംഗ് ബിജീഷ് ബാലകൃഷ്ണനും നിർവഹിച്ചിരിക്കുന്നു. എ എസ് ദിനേശാണ് പി ആർ ഒ.
Discussion about this post