കൽപ്പറ്റ: ചുരും വ്യൂപോയിന്റിലെത്തിയ യുവാക്കളുടെ ജീപ്പിൽ കയറി ഐഫോൺ തട്ടിയെടുത്ത് കുരങ്ങൻ. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 രൂപ വിലയുള്ള ഐഫോൺ 12 പ്രോ ആണ് കുരങ്ങൻ തട്ടിയെടുത്തത്. ലക്കിടിക്ക് മുൻപുള്ള ചുരം കാണാനായി ജാസിമും കൂട്ടരും ജീപ്പ് നിർത്തിയ സമയത്താണ് കുരങ്ങൻ വാഹനത്തിൽ കയറി ഫോണെടുത്തത്. സംഘം ഓടിയെത്തുമ്പോഴേക്കും കുരങ്ങൻ ഫോൺ എടുത്ത് കൊക്കയിലേക്ക് എറിഞ്ഞു.
ഇതോടെ വിവരം ജാസിം അഗ്നിരക്ഷാസേനയെ അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഫയർമാനായ ജിതിൻ കുമാർ എം റോപ്പ് കെട്ടി താഴേക്കിറങ്ങി. ഏകദേശ അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ജിതിൻ കുമാർ ഫോൺ കണ്ടെത്തുകയായിരുന്നു.ആഴത്തിലേക്ക് വീണെങ്കിലും ഫോണിന് കേടുപാടൊന്നും സംഭവിച്ചിരുന്നില്ല.
Discussion about this post