കോഴിക്കോട് : ”ഞാൻ എട്ട് വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ്, അവനെ എനിക്ക് തിരിച്ചുവേണം”- നിപ ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുകാരന്റെ അമ്മ ആരോഗ്യ മന്ത്രിയോട് പറഞ്ഞ വാക്കുകളാണിത്. മന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചപ്പോഴാണ് കുട്ടിയുടെ അമ്മ സങ്കടത്തോടെ ഇക്കാര്യം പറഞ്ഞത്. കുട്ടിയുടെ അമ്മ ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്.
ഡോക്ടർമാരോട് കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരോഗ്യമന്ത്രി ചോദിച്ചറിഞ്ഞിരുന്നു ഇതിന് ശേഷമാണ് കുട്ടിയുടെ അമ്മയുമായി മന്ത്രി ഫോണിൽ സംസാരിച്ചത്.
‘ഞാൻ 8 വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ് എനിക്ക് അവനെ ജീവനോടെ തിരിച്ച് വേണം. എന്റെ ഡോക്ടറെ ഏൽപ്പിച്ചിട്ടാണ് ഞാൻ പോന്നത്, എനിക്ക് പോരാൻ മനസ്സില്ലായിരുന്നു. നിൽക്കാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങ് പോന്നത്’ വിതുമ്പിക്കൊണ്ട് അമ്മ പറഞ്ഞു.
‘വിഷമിക്കേണ്ട മോനെ നന്നായി നോക്കുന്നുണ്ട്, വളരെ ശ്രദ്ധയോടെ അവനെ നോക്കുന്നുണ്ട്, അവൻ മിടുക്കനായി തിരിച്ച് വരും’ ആരോഗ്യമന്ത്രി അമ്മയ്ക്ക് ഉറപ്പുനൽകി. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Discussion about this post