ന്യൂഡൽഹി : രാജ്യത്തിന്റെ അതിർത്തി കാക്കാൻ ബാലിസ്റ്റിക് മിസൈൽ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. നിയന്ത്രണരേഖയിലും യഥാർത്ഥ നിയന്ത്രണ രേഖയിലും വിന്യസിക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകളുടെ റെജിമെന്റ് വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ യോഗത്തിലാണ് രാജ്യത്തിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കാൻ തീരുമാനമായത്. സൈന്യത്തിന്റെ സുപ്രധാന വികസനത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
സൈന്യത്തിലെ ഏറ്റവും അധികം റേഞ്ച് ഉള്ള സർഫസ്-ടു-സർഫസ് മിസൈലാണ്
പ്രളയ്. ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനൊപ്പം പ്രളയ് കൂടി ചേരുന്നതോടെ ഇന്ത്യയുടെ റോക്കറ്റ് ഫോഴ്‌സിന്റെ ശക്തി ഇരട്ടിയാകും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് പ്രളയ് മിസൈലുകൾ വികസിപ്പിക്കുന്നത്.
ചൈനയും പാകിസ്താനും ഇതിനോടകം അതിർത്തികളിൽ ബാലിസ്റ്റിക് മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭാരതം കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങുന്നത്.
150 മുതൽ 500 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളവയാണ് പ്രളയ് ബാലിസ്റ്റിക് മിസൈലുകൾ. 350 കിലോഗ്രാം മുതൽ 700 കിലോഗ്രാം വരെ ഭാരമുള്ള വാർഹെഡ് വഹിക്കാൻ ഇതിന് കഴിയും. കൂടുതൽ സ്‌ഫോടകശേഷിയുള്ള ഫ്രാഗ്മെന്റേഷൻ വാർഹെഡ്, പെനിട്രേഷൻ-കം-ബ്ലാസ്റ്റ് (പിസിബി), റൺഎവേ ഡിനൈയൽ പെനട്രേഷൻ സബ്മ്യൂണീഷൻ (ആർഡിപിഎസ്) എന്നി വഹിക്കാനുളള ശേഷിയും ഇതിനുണ്ട്.
Discussion about this post