എറണാകുളം: കാക്കനാട് നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
പഞ്ചാബ് സ്വദേശി രജൻ ഒറാങ് ആണ് മരിച്ചത്. കമ്പനിയിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു പൊട്ടിത്തെറിയുണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. തുടർന്ന് തീപിടിത്തം ഉണ്ടായി. ഉടനെ ഫയർഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു.
പരിക്കേറ്റവരിൽ രണ്ട് പേർ വിവിധ ഭാഷാ തൊഴിലാളികളും രണ്ട് പേർ മലയാളികളുമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്.
Discussion about this post