ആലപ്പുഴ: തകര ഷീറ്റുകൊണ്ടുള്ള കൂരയ്ക്കുള്ളിൽ മക്കളുമൊത്ത് ദുരിത ജീവിതം നയിക്കുന്ന ആലപ്പുഴ സ്വദേശിനി മഞ്ജുവിന് കൈത്താങ്ങായി സേവാഭാരതി. മഞ്ജുവിന് സേവാഭാരതി പുതിയ വീട് നിർമ്മിച്ച് നൽകും. ഇതിന് മുന്നോടിയായി മഞ്ജുവിനെയും കുട്ടികളെയും സേവാഭാരതി പ്രവർത്തകർ വാടക വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മാരാരിക്കുളത്ത് ഒന്നാം വാർഡിലാണ് മഞ്ജുവിന്റെ താസം. കീറിയ ടാർപായ കൊണ്ടുള്ള കൂരയ്ക്കുള്ളിൽ മൂന്ന് മക്കളുമൊത്ത് ആയിരുന്നു മഞ്ജു കഴിഞ്ഞിരുന്നത്. നിരവധി തവണ വീടിനായി സർക്കാർ സഹായം തേടിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം മഞ്ജുവിന്റെ ദുരുത ജീവിതത്തെക്കുറിച്ചുള്ള വീഡിയോകളും വാർത്തകളും പുറത്തുവരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു സഹായവുമായി സേവാഭാരതി രംഗത്ത് എത്തിയത്. ഉടനെ മഞ്ജുവിന്റെ താമസ സ്ഥലത്ത് സേവാഭാരതി പ്രവർത്തകർ എത്തുകയായിരുന്നു.
മഞ്ജുവിന്റെയും കുട്ടികളുടെയും ദുരിതം നേരിട്ട് കണ്ടറിഞ്ഞ സേവാഭാരതി പ്രവർത്തകർ അതിവേഗം വാടക വീട് സംഘടിപ്പിച്ചു. ഇതിന് പിന്നാലെ ഇവരെ അവിടേയ്ക്ക് മാറ്റുകയായിരുന്നു. വീടിന്റെ വാടകയും കുടുംബത്തിന്റെ മറ്റ് ചിലവുകളും സേവാഭാരതി തന്നെ വഹിക്കും. ഇതോടൊപ്പം മഞ്ജുവിന്റെ മക്കളുടെ വിദ്യാഭ്യാസവും സേവാഭാരതി ഏറ്റെടുക്കും.
Discussion about this post