മലപ്പുറം: പഠിച്ച സ്‌കൂളിലെ അദ്ധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയിൽ ബിനോയ് (26) ആണ് അറസ്റ്റിലായത്. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ പേരിൽ വ്യാജ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
ഇയാളുടെ ലാപ്‌ടോപ്, മൊബൈൽ ഫോൺ എന്നിവയിൽ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീലചിത്രങ്ങളും മോർഫുചെയ്ത ചിത്രങ്ങളും മലപ്പുറം സൈബർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അദ്ധ്യാപികമാർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രം എടുത്താണ് മോർഫ് ചെയ്ത് അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങൾ നിർമ്മിച്ചത്.
പ്രഥമാധ്യാപികയുടെ പേരിൽ നിർമ്മിച്ച അക്കൗണ്ടിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടുന്നതിനും അദ്ധ്യാപികമാരെ അപകൂർത്തിപ്പെടുത്തുന്നതിനുമാണ് മോർഫ് ചെയ്ത ചിത്രങ്ങൾ ഉണ്ടാക്കിയത്.
Discussion about this post