തിരുവനന്തപുരം: മാരായമുട്ടത്ത് വീടിനുളളിൽ ടൈലുകൾ പൊട്ടിത്തെറിക്കുകയും കുഴി രൂപപ്പെടുകയും ചെയ്തു. മാരായമുട്ടം സ്വദേശി രത്‌നരാജിന്റെ വീടിന്റെ മുറിയാണ് തകർന്നത്. രാവിലെ 9 മണിയോടെ വീട്ടിലുളളവർ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടൈലുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്. മുറിക്കുളളിൽ ചെറു കുഴികൾ രൂപപ്പെടുകയും മുറിക്കുളളിലെ വെട്രിഫൈഡ് ടൈലുകൾ പൊട്ടുകയുമായിരുന്നു.300 ചതുരശ്ര അടിയോളം വെട്രിഫൈഡ് ടൈലുകളാണ് പൊട്ടിയിട്ടുളളത്.
വീടിനുളളിലെ മറ്റ് മുറികളിലും സമാനമായ പൊട്ടലുകൾ ഉണ്ടെങ്കിലും നടുമുറിയിലാണ് കൂടുതലും പൊട്ടലുണ്ടായിട്ടുളളത്. ജിയോളജി വിഭാഗം സ്ഥലം പരിശോധിച്ചിട്ടുണ്ട്.സ്ഥലത്ത് വിശദമായ പരിശോധന നടത്തുമെന്ന് ജിയോളജി വിഭാഗം വ്യക്തമാക്കി.
പോലീസും സംഭവസ്ഥലം സന്ദർശിച്ചു. പൊട്ടിയ ടൈലുകൾ പൂർണ്ണമായും വീടിനുളളിൽ നിന്ന് മാറ്റിയിട്ടുണ്ട്.
Discussion about this post