തന്റെ ഭർത്താവ് സന്തോഷ് മേനോനൊപ്പമുള്ള പുതിയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് നടി നവ്യ നായർ. ഭർത്താവിനും അമ്മക്കും മകനുമൊപ്പമുള്ള ചിത്രമാണ് നവ്യ പങ്കുവച്ചത്. വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്ക് ഇതൊരു മറുപടിയാണെന്നും, ഇപ്പോൾ എല്ലാവർക്കും സന്തോഷമായി കാണുമല്ലോ എന്നും മാത്രമല്ല, ഇത്രയും വലിയ കുട്ടിയുടെ അമ്മ ആണന്നു പറയുകയേ ഇല്ലല്ലോ എന്നുമൊക്കെയുള്ള കമന്റുകളാണ് ആ ചിത്രത്തിന് താഴെയായി വരുന്നത്. കുടുംബം എന്നും സന്തോഷമായിരിക്കട്ടെ എന്നും നവ്യ ശക്തയായ സ്ത്രീയാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
അടുത്തിടെ കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥനായ സച്ചിൻ സാവന്തിൽനിന്നു നവ്യ നായർ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നായിരുന്നു ഇക്കാര്യത്തിൽ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായപ്പോൾ വിവാദങ്ങളോട് നേരിട്ട് പ്രതികരിക്കാതെ നൃത്ത വിഡിയോകൾ പങ്കുവച്ചാണ് നവ്യ ആ ദിവസങ്ങളിൽ വിമർശനങ്ങളെ നേരിട്ടത്.
നവ്യയുടെ കുടുംബത്തിനു നേരെയും രൂക്ഷമായ വിമർശനങ്ങളുണ്ടായി. നവ്യയും ഭർത്താവ് സന്തോഷും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും വിവാദ കമന്റുകൾ ഉയരുന്നതിനിടെയാണ് ഭർത്താവിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ നവ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
Discussion about this post