ഇഷ്ടപ്പെട്ട ആഹാരം രുചിയോടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. അടുക്കളയിൽ അധികം സമയം ചെലവാക്കാതെ തന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ നമുക്ക് സ്വന്തമാണ്. അതിലൊന്നാണ് കുക്കർ. പ്രഷർ കുക്കറിന്റെ വരവോടെ ഭക്ഷണം പാകം ചെയ്യുന്നത് എളുപ്പമായി മാറി. എന്നാൽ എല്ലാ ഭക്ഷണസാധനങ്ങളും പ്രഷർകുക്കറിൽ പാകം ചെയ്യുന്നത് നല്ലതല്ല. ചിലത് വിപരീതഫലങ്ങൾ നൽകുന്നു,
പ്രഷർ കുക്കറിൽ സാധാരണയായി തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് ചോറ്. എന്നാൽ അത് ദോഷകരമാണ്. പ്രഷർ കുക്കറിൽ അരി പാകം ചെയ്യുന്നതിലൂടെ അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു. ഇത് ചില രോഗങ്ങൾക്കും ഇടയാക്കുമെന്നാണ് കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നത്. കുക്കറിൽ തയ്യാറാക്കിയ ചോറ് കഴിക്കുന്നത് പെട്ടെന്ന് അമിതവണ്ണത്തിനും കാരണമാകും.
മുട്ട പ്രഷർ കുക്കറിൽ മുട്ട പാകം ചെയ്യുമ്പോൾ വലിയ അപകടത്തിന് സാധ്യതയുണ്ട്. തിളയ്ക്കുന്ന മുട്ടകൾക്ക് പൊതുവെ ഉയർന്ന ഊഷ്മാവ് ആവശ്യമാണ്, ഇത് പ്രഷർ കുക്കറിൽ പാകം ചെയ്താൽ അപകടങ്ങൾക്ക് കാരണമായേക്കാം.
ഉരുളക്കിഴങ്ങിൽ അന്നജം ഉണ്ട്, അവ കുക്കറിൽ തയ്യാറാക്കാൻ പാടില്ല. പ്രഷർ കുക്കറിൽ ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കും. അന്നജം അടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് പാസ്ത, ഇത് പ്രഷർ കുക്കറിൽ പാകം ചെയ്യരുത്.
വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും പൂർണ്ണമായും നശിപ്പിക്കുന്നതിനാൽ പഴങ്ങളും പച്ചക്കറികളും പരമാവധി പ്രഷർ കുക്കറിൽ പാകം ചെയ്യാതിരിക്കാൻ ശ്രമിക്കുക.കുറഞ്ഞ സമയത്തിനുള്ളിൽ പാൽ ചൂടാകുന്നതിനാൽ പാൽ ഉത്പന്നങ്ങൾ കുക്കറിൽ പാകം ചെയ്യരുത്.
കുക്കറിൽ ഭക്ഷണ വസ്തുക്കൾ പാകം ചെയ്യുമ്പോൾ കുക്കറിൽ നിറയെ ഭക്ഷണം പാകം ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കുക്കറിൽ വായു പോവുന്നതിന് തടസ്സമുണ്ടാക്കുകയും ഇതിലെ ഭക്ഷ്യവസ്തുക്കൾ കൃത്യമായി വേവാതിരിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയിൽ അത് രുചി കുറക്കുകയും ചെയ്യുന്നു. മുക്കാൽ ഭാഗം മാത്രമേ നിറയ്ക്കാവൂ. അതുപോലെ നിരാവിയിൽ വെന്ത് വരുന്നതിനാൽ ആവശ്യത്തിന് വെള്ളം ഉണ്ടെന്ന് ഉറപ്പാക്കണം.
കുക്കറിനകത്ത് അടപ്പിൽ കാണപ്പെടുന്ന വാഷർ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആഹാര വസ്തുക്കൾ പറ്റിപ്പിടിക്കാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.ആഹാരം വെന്തതിന് ശേഷം കുക്കറിന് മുകളിൽ തന്നെ വെയ്റ്റ് വെക്കുന്നത്് ആഹാരത്തിന് രുചി വ്യത്യാസം ഉണ്ടാക്കുകയും ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു.
Discussion about this post