ആലപ്പുഴ; ചേർത്തല കോടതിയിൽ യുവതിയും ഭർത്താവിന്റെ സഹോദരിയും തമ്മിൽ പൊരിഞ്ഞ വഴക്ക്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിലാണ് കോടതി വളപ്പിൽ നാത്തൂന്മാർ തമ്മിൽ പരസ്യമായി തല്ലുണ്ടായത്. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസും ബന്ധുക്കളും ഏറെ നേരെ ശ്രമിച്ചാണ് ഇരുവരെയും ശാന്തരാക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
വിവാഹമോചനകേസിന് ഒടുവിൽ കുട്ടിയെ ഭർത്താവിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. ഭർത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങളും കുടുംബവഴക്കുമാണ് വിവാഹമോചനത്തിലെത്തിയത്. ഇവർക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഭർത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകർ പറയുന്നത്.
Discussion about this post